വിദ്യാഭ്യാസ വകുപ്പിൽ ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റിൽ

വിദ്യാഭ്യാസ വകുപ്പിൽ ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റിൽ

കട്ടപ്പന: വിദ്യാഭ്യാസ വകുപ്പിൽ ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.

ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കത്തറയിൽ ശ്രീരാജ് ഷിബു(18) ആണ് അറസ്റ്റിലായത്. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നും ഇയാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തു. നിരവധി പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് ഇയാൾ വൈദികൻ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തിൽ നിൽക്കുന്നതും കുർബാന നൽകുന്നതുമായ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.

തിരുവനന്തപുരം സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.