
കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി വൈക്കം പോലീസിന്റെ പിടിയിലായി.വെച്ചൂർ സനുലാൽ എസ് (35) ആണ് വൈക്കം പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അംബികാമാർക്കറ്റ് ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീരാഗ് ജനറൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയത്. 8.01 ഗ്രാമിന്റെ ഒരു വളയും 39.45 ഗ്രാം തൂക്കം വരുന്ന വളയുമാണ് പണയം വച്ചത്.
പണയം തിരികെ എടുക്കാത്തതിൽ സംശയം തോന്നിയതിനെത്തുടർന്ന് സ്ഥാപനത്തിൽ നിന്നും വൈക്കം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് വെച്ചൂർ ഭാഗത്ത് വച്ച് കണ്ടെത്തിയ പ്രതി സനു ലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.