മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

കോട്ടയം മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനും ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ജോയി മകൻ ഹുസൈനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻ്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ചെന്ന സമയം സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഈ അടുത്ത ദിവസങ്ങളിലായി ഇതേ ബാങ്കിൽ പല തവണ സ്വർണം പണയം വെച്ചിരുന്നു. തൊട്ടടുത്ത ദിവസം വീണ്ടും സ്വർണ്ണവുമായി പണയം വെക്കാൻ വന്നതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനു സംശയം തോന്നുകയും സ്വർണ്ണം വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.

മേലുകാവ് എസ്എച്ച്ഒ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്ഐ മനോജ് കുമാർ, എ.എസ്.ഐ.സന്തോഷ്, സി.പി.ഒമാരായ ബിജോയി, അനൂപ്, വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.