കടുത്തുരുത്തിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; കേസിൽ ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കടുത്തുരുത്തിയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സലീം മകൻ സബീർ (അദ്വാനി 35) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം കടുത്തുരുത്തി മുട്ടുചിറയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് കട ഉടമ പരിശോധിച്ചപ്പോൾ ഇത് മൂക്കുപണ്ടമാണെന്ന് മനസ്സിലാവുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പണം തട്ടിയെടുത്തതിനുശേഷം യുവാവ് ഒളിവിൽ പോവുകയും ചെയ്തു. കട ഉടമയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പള്ളിക്കത്തോട്, പൊൻകുന്നം, കൂടാതെ ആലപ്പുഴ, പീരുമേട്, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻഎസ്.കെ, എ.എസ്.ഐ റെജിമോൻ, സി.പി.ഓ മാരായ പ്രവീൺകുമാര്‍, അനൂപ് അപ്പുക്കുട്ടൻ, ബിനോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.