മുട്ട ഓർഡർ ചെയ്ത് പുഴുങ്ങാൻ വെച്ചതും പുറത്ത് വന്നത് ന്യൂഡിൽസ് പോലെയുള്ള വസ്തു; മുട്ടകളിൽ വ്യാജനില്ല, അതൊരു പ്രകൃതിദത്ത കാർഷിക ഉല്‍പന്നമാണ്; അവകാശവാദവുമായി കമ്പനി

Spread the love

പ്രോട്ടീനും വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വളരെ എളുപ്പത്തില്‍ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

video
play-sharp-fill

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ അടുത്തിടെ പ്ലാസ്റ്റിക് മുട്ടകള്‍ മാർക്കറ്റില്‍ വ്യാപകമാണെന്ന തരത്തില്‍ പല പ്രചരണങ്ങളും ഉണ്ട്. ഇത് സത്യമാണോ? ശരിക്കും പ്ലാസ്റ്റിക് അല്ലെങ്കില്‍ കൃത്രിമ മുട്ടകള്‍ ഉണ്ടോ?

അടുത്തിടെ ശാലിനി ശർമ എന്ന യുവതി ഇൻസ്റ്റഗ്രാമില്‍ ഒരു വീഡിയോ വൈറലായിരുന്നു. താൻ ഓർഡർ ചെയ്തുവാങ്ങിയ മുട്ട പുഴുങ്ങിയപ്പോള്‍ അതില്‍ നിന്നും നൂഡില്‍സിന്റെ ആകൃതിയില്‍ പുറത്തുവന്ന പ്ലാസ്റ്റിക്കിനെക്കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്‌റ്റോയില്‍ നിന്ന് വിലകൂടിയ ബ്രാൻഡ് നോക്കിയാണ് താൻ മുട്ട വാങ്ങിയതെന്നും, വ്യാജ മുട്ടകള്‍ വിപണിയിലുണ്ടെന്ന് ഇതുവരെ കേട്ടിട്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോള്‍ അത് നേരില്‍ കണ്ടുവെന്നും യുവതി പറയുന്നു.

‘ഞാൻ സെപ്‌റ്റോയില്‍ നിന്ന് ‘എഗ്ഗോസ് എവരിഡേ’ ബ്രാൻഡ് മുട്ടകള്‍ ഓർഡർ ചെയ്തു. അവ തിളപ്പിക്കാൻ വച്ചയുടനെ മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് ഉള്ളില്‍ നിന്ന് പുറത്തുവരാൻ തുടങ്ങി. പ്ലാസ്റ്റിക് നൂഡില്‍സിന്റെ രൂപത്തില്‍ ഒരു വസ്തുപുറത്തുവരുന്നത് കണ്ടു. ഓരോ മുട്ടയിലും എഗ്ഗോസ് എവരിഡേ മുദ്ര‌യുണ്ട്. പ്ലാസ്റ്റിക് വ്യാജ മുട്ട നമ്മുടെ വീട്ടില്‍ എങ്ങനെ എത്തുന്നുവെന്ന് നോക്കൂ. ഇന്ന് നമ്മള്‍ വാങ്ങുന്നത് ഇതാണ്. അവ മറ്റൊരു രീതിയില്‍ പാകം ചെയ്തിരുന്നെങ്കില്‍ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടെന്ന് മനസിലാകുമായിരുന്നില്ല. പുഴുങ്ങിയ മുട്ടകള്‍ പൊട്ടിയതുകൊണ്ടാണ് അത് പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഇന്ന് ഇത്രയും വലിയ ബ്രാൻഡുകളുടെ അവസ്ഥ ഇതാണെങ്കില്‍, കഴിക്കാൻ സുരക്ഷിതമായി എന്താണ് അവശേഷിക്കുന്നത്’- എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്ക അറിയിച്ച്‌ രംഗത്തിത്തിയത്.

പിന്നാലെ എഗ്ഗോസ് എവരിഡേ കമ്പനി തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങക്കിങ്ങനെയൊരു അനുഭവമുണ്ടായതില്‍ ഞങ്ങള്‍ വളരെ ഖേദിക്കുന്നു. നിങ്ങളുടെ ആശങ്ക പൂർണമായും മനസിലാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള അനുഭവമായിരുന്നു ഇത്. ദയവായി നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഡിഎം ചെയ്യുക. ഇത് എത്രയും വേഗം പരിഹരിക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുമായി ബന്ധപ്പെടും. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി’- എന്നാണ് എഗ്ഗോസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

യഥാർത്ഥത്തില്‍ പ്ലാസ്റ്റിക് മുട്ടകള്‍ എന്ന ഒന്ന് ഇല്ലെന്നാണ് എഗ്ഗോസ് കമ്പനി ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്. മുട്ടകള്‍ ഒരു പ്രകൃതിദത്ത കാർഷിക ഉല്‍പന്നമാണ്. ഉത്പാദനത്തിനുശേഷം വ്യത്യസ്ത ഘട്ടങ്ങളിലെ സംഭരണമോ താപനിലയോ കാരണംഅതിന്റെ ഘടനയിലോ രൂപത്തിലോ വ്യത്യാസങ്ങള്‍ സംഭവിക്കാം. അത്തരം സ്വാഭാവിക മാറ്റങ്ങള്‍ കൃത്രിമമോ പ്ലാസ്റ്റിക്‌ വസ്തതുക്കളുടെ സാന്നിദ്ധ്യമോ സൂചിപ്പിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് മുട്ടകള്‍ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയും നിലവിലില്ലയെന്നാണ് ഫുഡ് സേഫ്റ്റി മുൻപ് പുറത്തിറക്കിയ മാർഗനിർദേശത്തില്‍ പറയുന്നത്.