
പൊന്നാനി:രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളുടെ നൂറോളം വ്യാജ സീലുകളും നിരവധി സർട്ടിഫിക്കറ്റുകളുമായി പത്തംഗ അന്തർസംസ്ഥാന ക്രിമിനൽ സംഘം അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മാഫിയയെ നിയന്ത്രിക്കുന്ന തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കതറയില്‍ ധനീഷ് (37) ഇതിലൂടെ സമ്ബാദിച്ചത് കോടികള്‍.
ധനീഷിന് തിരൂരില്‍ കോടികളുടെ ആഡംബര വീടും പൂനയില്‍ രണ്ട് ഫൈവ് സ്‌റ്റാര്‍ ബാറുകളും അപ്പാര്‍ട്ട്‌മെന്റുകളും ഗള്‍ഫില്‍ അപ്പാര്‍ട്ട്‌മെന്റുകളും കോടികളുടെ ബിസിനസ്സ് സ്‌ഥാപനവും ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം തന്നിലേക്ക് എത്തുന്നത് മനസ്സിലാക്കി കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ധനീഷിനെ എയര്‍പോര്‍ട്ടില്‍ പോലീസ് സംഘം നിരീക്ഷിച്ചതോടെ കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കവെ കുന്ദമംഗലം പോലീസിന്റെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു.
ഇതുവരെ പ്രിന്റുചെയ്‌തത് പതിനായിരക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ്. തമിനാട്ടിലെ തിരുനെല്‍വേലി കേന്ദ്രമായാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
മാര്‍ക്ക് ലിസ്‌റ്റുകള്‍, കോണ്‍ടക്‌ട് സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പ്രാഫഷണല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, റെക്കമെന്റേ്‌ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ഏതുതരം സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഇവരുടെ കയ്ിലുണ്ട്.
സൂചനകളുടെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ ആഴത്തിലുള്ള പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്നത് സംഘത്തലവനായ ഡാനി എന്ന ആളാണെന്ന് വിവരം ലഭിച്ചു. പിന്നീടുള്ള അന്വേഷണത്തില്‍ ഡാനി എന്ന പേര് വ്യാജമാണെന്ന് തെളിഞ്ഞു.
വാടക അക്കൗണ്ടുകളും വാടക സിം കാര്‍ഡുകളും ഉപയോഗിച്ച് തന്നിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വേണ്ടി ഡാനി ആര്‍ക്കും തന്റെ യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ നല്‍കിയിരുന്നില്ല. മറ്റു പ്രതികളില്‍ നിന്നും ഡാനി മലയാളിയാണെന്ന് പോലീസിന് സൂചന ലഭിച്ചു.
തുടര്‍ന്ന് അന്വേഷണ സംഘം ബംഗളുരുവിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കൊറിയര്‍ സര്‍വീസുകളും ബാങ്ക് അക്കൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതില്‍ നിന്ന് തമിഴ്‌നാട് പൊള്ളാച്ചിയില്‍ വീട് വാടകക്കെടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം പോലീസ് കണ്ടെത്തി.
പ്രസ്സില്‍ റെയ്‌ഡ് ചെയ്ുന്ന സമയത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിങ് നടക്കുകയായിരുന്നു. പൊള്ളാച്ചിയിലെ വാടക വീട് റെയ്‌ഡ് ചെയ്‌തതില്‍ നിന്നും കെട്ടുകണക്കിന് മാര്‍ക്ക് ലിസ്‌റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പ്രിന്റ് ചെയ്‌തു വിപണിയിലേക്ക് നല്‍കാനായി തയ്ാറാക്കി വെച്ചത് ശിവകാശിയില്‍ എത്തി പോലീസ് പിടിച്ചെടുത്തു.
വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോട് കൂടിയ സര്‍ട്ടിഫിക്കറ്റ് പേപ്പറുകളും വിവിധ യൂണിവേഴ്‌സിറ്റികളുടെ ഹോളോഗ്രാം സീലുകളും വൈസ് ചാന്‍സിലര്‍മാരുടെ സീലുകളും അത്യാധുനിക രീതിയിലുള്ള കമ്ബ്യൂട്ടറുകളും പ്രിന്ററുകളും പോലീസ് റെയ്‌ഡിന് ഇടയില്‍ പിടിച്ചെടുത്തു.
പ്രസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ് ഡാനി എന്ന വ്യാജ പേരില്‍ അറിയപ്പെടുന്നത് തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കതറയില്‍ ധനീഷ് (37)എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഡാനി എന്ന അപരനാമം ഉപയോഗിച്ച് ഏജന്റുമാര്‍ക്ക് തന്നെ തിരിച്ചറിയാത്ത വിധത്തില്‍ മാഫിയ സംഘത്തെ നിയന്ത്രിച്ച് വരികയായിരുന്നു.
75000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ കൈപ്പറ്റിയാണ് ഇവര്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ മുദ്രകളോട് കൂടിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് കെറിയര്‍ വഴി എത്തിച്ച് നല്‍കിയിരുന്നത്.
ഇത്തരം സര്‍ട്ടിഫിക്കുകളുമായി നിരവധി പേര്‍ വിദേശത്തെ വിവിധ സ്‌ഥാപനങ്ങളില്‍ ജോലിക്ക് ചേര്‍ന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്‌റ്റ് ചെയ്‌തിട്ടുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലും തിരുവന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലുമായി ഒരു മാസത്തോളം നീണ്ട ശ്രമകരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സംഘത്തലവന്‍ ഡാനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ധനീഷ് ഉള്‍പ്പടെയുള്ള പ്രതികളെയും പ്രിന്റിംഗ് ഉപകരണങ്ങളും സ്‌ഥാപനവും കണ്ടെത്താന്‍ കഴിഞ്ഞത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിവിധ സ്‌ഥാപനങ്ങളില്‍ ജോലിക്ക് കയറിയവരെ കുറിച്ചും വിശദമായി അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.



