
സ്വന്തം ലേഖകൻ
തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടറെ പിടികൂടി പോലീസ്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് അറസ്റ്റ് ചെയ്തത്.
നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി പരിശേധന ആരംഭിക്കാനിരിക്കെയാണ് സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടന്ന് പോലീസെത്തിയതേടെ കള്ളം പൊളിയുകയായിരുന്നു. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു ജയലളിത.
കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
പ്രതിയില്‍ നിന്ന് സ്റ്റെതസ്‌കോപ്പും വെള്ള ഓവര്‍ക്കോട്ടും പ്രഷര്‍ നോക്കുുന്ന ഉപകരണവും കണ്ടെടുത്തു. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത.
പ്രതിയ ഉപകരണങ്ങള്‍ വാങ്ങിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാജപേര് നല്‍കിയാണ് ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. പ്രതിയെ പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതി റിമാന്‍ഡ് ചെയ്തു.



