ബംഗാളിൽ നിന്ന് വാർക്ക പണിക്ക് മാത്രമല്ല ഡോക്ടർമാരും കേരളത്തിൽ എത്തി തുടങ്ങി; ബംഗാളിൽ നിന്ന് കേരളത്തിലെത്തി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ ചികിത്സിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടറെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മുര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാം (34) ആണ് പിടിയിലായത്. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറമ്ബിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും.

ഇവിടത്തെ ചികിത്സയ്ക്കിടെ അസാം സ്വദേശിനി ബോധരഹിതയായതു സംബന്ധിച്ച്‌ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സബീര്‍ പിടിയിലായത്.

അസാം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളിക കൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തിരുന്നു. സ്റ്റെതസ്കോപ്പ്, സിറിഞ്ച്, ഗുളികകള്‍, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ഇന്‍സ്പെക്ടര്‍ രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, ബെര്‍ട്ടിന്‍ തോമസ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.