play-sharp-fill
1.60 കോടിയുടെ വ്യാജ നോട്ടുകൾ, 500ന്‍റെ കറൻസിയിൽ മഹാത്മ ഗാന്ധിക്ക് പകരം പ്രമുഖ ഹിന്ദി നടന്‍റെ ചിത്രം

1.60 കോടിയുടെ വ്യാജ നോട്ടുകൾ, 500ന്‍റെ കറൻസിയിൽ മഹാത്മ ഗാന്ധിക്ക് പകരം പ്രമുഖ ഹിന്ദി നടന്‍റെ ചിത്രം

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

 

ഷാഹിദ് കപൂറിന്‍റെ ‘ഫാർസി’ എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.

 

എന്നാൽ, 1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും കർശനമായി നിരീക്ഷിച്ചതിന് ശേഷം സർതാന പ്രദേശത്ത് റെയ്ഡ് നടത്തുകയായിരുന്നു. കള്ളനോട്ട് അച്ചടിക്കാൻ പ്രതികൾ എത്തിയപ്പോഴായിരുന്നു റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും നാലാമത്തെ പ്രതിയെ  പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.