
സ്വന്തം ലേഖകൻ
ഇടുക്കി : കള്ളനോട്ട്-കഞ്ചാവ് സംഘങ്ങളുടെ സംസ്ഥാനാന്തര ഇഷ്ട ഇടനാഴിയായി കമ്പംമെട്ട് ചെക്ക് പോസ്റ്റ്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഏഴ് കോടിയോളം രൂപയുടെ കള്ളനോട്ടാണ് ഇവിടെ നിന്ന് പിടികൂടിയിരിക്കുന്നത്.
മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായ് ആറംഗ സംഘത്തെ കഴിഞ്ഞ ദിവസം ഇവിടെ നിന്നും പിടികൂടിയതാണ് ഒടുവിലത്തെ സംഭവം.ആന്ധ്ര, തമിഴ്‌നാട്, കർണാടക, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് കള്ളനോട്ട് എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്കിംഗുകൾ ചെക്ക് പോസ്റ്റിൽ മാത്രമാണന്നതും സമാന്തരപാതകൾ വഴി അതിർത്തി കടക്കാമെന്നതുമാണ് കമ്പംമേട്ടിനെ കള്ളനോട്ടു സംഘത്തിന്റെ ഇഷ്ട ഇടനാഴിയാക്കി മാറ്റുന്നത്. തമിഴ്‌നാട്ടിലും കർണ്ണാടകത്തിലുമുള്ള സംഘത്തിന്റെ ഇടനിലക്കാരായ് പ്രവർത്തിക്കുന്നവർ ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലുണ്ടന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു.
2018 ജൂലൈയിൽ സീരിയൽ താരം സൂര്യ ശശികുമാറും മാതാവ് രമാദേവിയും ഉൾപ്പെട്ട കള്ളനോട്ടു കേസിനും കമ്പംമേട്ടുയായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. അണക്കരയിൽ കമ്പംമേട്ട് വഴി എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി 3 പേർ പിടിയിലായതോടെയാണ് കേസിൽ സീരിയൽ നടിയിലേക്ക് അന്വേഷണം നീണ്ടതും.
ഇത്തരത്തിൽ ചെറുതും വലുതുമായ അൻപതോളം കള്ളനോട്ട് കേസുകളാണ് സമീപകാലത്ത് മാത്രം കമ്പംമേട്ടുമായ് ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.