
വെളിച്ചെണ്ണയുടെ വില കത്തി കയറിയൊരിക്കുകയാണ്. അതിനാൽ തന്നെ വിപണിനിയിൽ വ്യാജനും കൂടുന്നു. ഓണത്തിന് വ്യാജനിറങ്ങുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ഒറ്റദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്തത് 1965 ലീറ്റർ വെളിച്ചെണ്ണയാണ്.
വ്യാജ വെളിച്ചെണ്ണ തിരിച്ചറിയാൻ വഴിയുണ്ടോ എന്നാവും ഇപ്പോൾ ഓരോരുത്തരും ചിന്തിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈ ഉണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസർ പറയുന്നുണ്ട്. ഇങ്ങനെയാണ് എന്നല്ലേ? നോക്കാം :-
അൽപം വെളിച്ചെണ്ണ ഫ്രിജിൽ വച്ചു മുക്കാൽ മണിക്കൂറിനു ശേഷം പുറത്തെടുക്കുമ്പോൾ കൊഴുപ്പു രൂപത്തിലായാൽ മായമില്ലെന്ന് ഉറപ്പിക്കാം. കൊഴുപ്പു രൂപത്തിലാകാത്ത ഭാഗം ഉണ്ടെങ്കിൽ അതു മായമാണ്. കൂടുതൽ പരിശോധനയ്ക്കായി ലാബുകളെ സമീപിക്കാം. കോക്കനട്ട് ടെസ്റ്റ ഓയിൽ, വൈറ്റ് പാം ഓയിൽ എന്നിവയാണുള്ളതെങ്കിൽ, ആരോഗ്യത്തിന് ഹാനികരമല്ല. എന്നാൽ ഇതു ചേർത്ത് വെളിച്ചെണ്ണയാണെന്നു പറഞ്ഞ് വിൽക്കുന്നത് നിയമവിരുദ്ധമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ നല്ല വെളിച്ചെണ്ണക്ക് കൂടുതലായിമഞ്ഞ നിറം കാണില്ല അങ്ങനെ ആണെങ്കിൽ അതും വ്യാജനാണെന്ന് ഉറപ്പിക്കാം.
നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കയ്യിലാണ്. ഇതൊക്കെ വാങ്ങുമ്പോൾ സൂക്ഷിക്കുമല്ലോ.