video
play-sharp-fill

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് എസ് എഫ് ഐയുടെ മുന്‍നേതാവ്:  സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള ഏജൻസി വഴി; നിഖിലിന്റെ അടുത്ത സുഹൃത്തിന്റെ മൊഴി പുറത്ത്….

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് എസ് എഫ് ഐയുടെ മുന്‍നേതാവ്: സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള ഏജൻസി വഴി; നിഖിലിന്റെ അടുത്ത സുഹൃത്തിന്റെ മൊഴി പുറത്ത്….

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കാൻ എസ് എഫ് ഐ മുൻ നേതാവ് നിഖില്‍ തോമസിന് സഹായിച്ചത് ഇപ്പോള്‍ വിദേശത്തുള്ള ഒരു മുൻ എസ് എഫ് ഐ നേതാവാണെന്ന് സുഹൃത്തിന്റെ മൊഴി.

നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ കായംകുളം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ മൊഴി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു ഏജൻസി വഴിയായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നിഖിലിനെ പിടികൂടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
കേസില്‍ നിഖില്‍ തോമസ് മാത്രമാണ് പ്രതി ചേര്‍ക്കപ്പെട്ടതെങ്കിലും കൂട്ടു പ്രതികളുണ്ടായേക്കും എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കാൻ നിഖിലിന് പരസഹായം ലഭിച്ചെന്ന മൊഴിയെത്തുടര്‍ന്നാണിത്. ബിരുദ സര്‍ട്ടിഫിക്കറ്റും ടി.സിയും മൈഗ്രേഷൻ സര്‍ട്ടിഫിക്കറ്റും വ്യാജമാണ്. കേരള സര്‍വകലാശാലയുടെ ഇക്വലൻസി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നും
അന്വേഷിക്കും.