
സ്വന്തം ലേഖിക
പാലക്കാട്: എസ്‌എഫ്‌ഐ മുൻ നേതാവ് വിദ്യ പ്രതിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും.
അഗളി സിഐ കോളേജില്‍ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അഗളി പോലീസ് വിവരങ്ങള്‍ ശേഖരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അഗളി ഡിവൈഎസ്പി ഇതിനായി ഇന്ന് എറണാകുളത്തെ എത്തും.
വിദ്യയുടെ കാലടി സര്‍വകലാശാലയിലെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം പരിശോധിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചേക്കും.
അതേസമയം ഒളിവിലുള്ള വിദ്യയെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. വിദ്യ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.