
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയില്‍. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നത് തിരൂർ സ്വദേശി ധനീഷ് എന്ന ഡാനി. ധനീഷ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി പത്ത് പേരാണ് പിടിയിലായത്.
പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയത് നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളാണ്. കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളാണ് പിടിച്ചെടുത്തത്.


