രാജ്യത്തെ ഓരോ പൗരന്മാർക്കും 32,849 രൂപ കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നുവെന്ന് വ്യാജ പ്രചരണം; സന്ദേശം പ്രചരിക്കുന്നത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിൽ; ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരിൽ നിന്ന് ആവശ്യപ്പെടുന്നത് സ്വകാര്യ വിവരങ്ങൾ; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

Spread the love

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഓരോ പൗരന്മാർക്കും 32,849 രൂപ സൗജന്യമായി നൽകുന്നതായി വ്യാജ പ്രചാരണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

video
play-sharp-fill

വിലക്കയറ്റം നേരിടാനാണ് നീക്കമെന്നാണ് വ്യാജ പ്രചാരണത്തിൽ അവകാശപ്പെടുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ ഇത്തരത്തിൽ ആർക്കും പണം നൽകുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയിട്ടുള്ളത്.

കേന്ദ്ര സർക്കാർ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കും ചില മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും ഈ ധനസഹായം ലഭിക്കുമെന്നാണ് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസ് സൈറ്റുകളിലേതിന് സമാനമായ ചിത്രങ്ങളോട് കൂടി വ്യാജപ്രചാരണത്തോട് ഇതിനോടകം നിരവധി ആളുകളാണ് പ്രതികരിച്ചിട്ടുള്ളത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരിൽ നിന്ന് സ്വകാര്യ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.