സ്വന്തം ലേഖിക
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി.
കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയര്മാന് കെ കെ ഷാജു പറഞ്ഞു. കുഞ്ഞിൻ്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ആശുപത്രി അധികൃതരും.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞിട്ടാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിയ്ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് അനില്‍കുമാറിന്റെ വാദം. എന്നാല്‍ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാന്‍ പ്രതി അനില്‍കുമാര്‍ കളളക്കഥ മെനയുകയാണെന്ന് ആശുപത്ര സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും അറിയിച്ചു.
സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ അനില്‍കുമാര്‍ സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.