ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമക്കെതിരായ പരാതി; വാർത്ത പുറത്തുവിട്ട തേർഡ് ഐ ന്യൂസിനേയും സമരം ചെയ്ത ഹരിത കർമ്മസേനയേയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ വ്യാജ ഓഡിയോ പ്രചരിപ്പിച്ച് കോട്ടയത്തെ ചില പിതൃശൂന്യർ

Spread the love

കോട്ടയം: ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമക്കെതിരായ പരാതി അട്ടിമറിക്കാനുള്ള ശ്രമം നടന്നത് പുറത്തുകൊണ്ടുവന്ന തേർഡ് ഐ ന്യൂസിനേയും, പച്ചക്കറി കടയ്ക്ക് മുന്നിൽ സമരം ചെയ്ത ഹരിത കർമ്മ സേന അംഗങ്ങളെയും സമരത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ വ്യാജ ഓഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് കോട്ടയത്തെ ചില പിതൃശൂന്യർ

വിഷ്ണു എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നയാൾ കട ഉടമയെ വിളിച്ച് സംസാരിക്കുന്നതും, 5 ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും, അഞ്ച് ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഹരിതകർമ്മസേനയ്ക്കും 2 ലക്ഷം രൂപ തേർഡ് ഐക്കും , 2 ലക്ഷം രൂപ പാർട്ടിക്കും നൽകിയാൽ പ്രശ്നം തീർത്തു തരാം എന്നാണ് വിഷ്ണു എന്നയാൾ കടയുടമയോട് സംസാരിക്കുന്നത്.  വിഷ്ണു എന്നയാളെ തേർഡ് ഐ ന്യൂസിന് പരിചയമില്ലാത്തതും, വ്യാജ ഓഡിയോ നിർമ്മിച്ച്,  പ്രചരിപ്പിച്ച ഗൂഢ സംഘത്തിലെ അംഗമാണെന്നും സംശയിക്കുന്നു.

എന്നാൽ 14/9/2025 (ഞായറാഴ്ച) തന്നെ ഈ വിഷയത്തിൽ ഹരിതകർമ്മ സേനയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കടയുടമയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴി നൽകിയശേഷം സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ജില്ലാ സെക്രട്ടറിയും നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ ഷീജ അനിലും, മറ്റ് പ്രവർത്തകരും ഹരിത കർമ്മ സേന അംഗങ്ങളും തേർഡ് ഐ ന്യൂസിനോട് സംസാരിക്കുകയും ആയത് ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് ഇന്നലെ എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയിലേക്ക് സിപിഐഎമ്മും ഹരിത കർമ്മ സേന അംഗങ്ങളും നടത്തിയ പ്രതിഷേധ മാർച്ചും തേർഡ് ഐ ന്യൂസ് ലൈവായി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ചില “പിതൃശൂന്യരാണ് ” ഈ വ്യാജ പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. വെസ്റ്റ് എസ്എച്ച്ഒ കെ ആർ പ്രശാന്ത്കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.