play-sharp-fill
പീഡനക്കേസിൽ പ്രതിയായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയെ സംഘടനയിൽനിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിന്  ഫോണിൽ കൂടി അശ്ലീലം വിളിച്ചെന്നും പറഞ്ഞ് മുൻ ജനറൽ സെക്രട്ടറിക്കെതിരേ നൽകിയ കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി; കള്ള പരാതിക്കാരിയും പീഡനക്കേസിലെ പ്രതിയുമായ കുന്നംകുളം അതുല്യ ഹോം നേഴ്സിംഗ് ഉടമ ആലീസ് തോമസ്, ആലീസിന്റെ സുഹൃത്തും കള്ളക്കേസ് ഉണ്ടാക്കിയതിലെ പ്രധാനിയും PHSOA എന്ന ഹോം നേഴ്സിംഗ് സംഘടനയുടെ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം എൻ സന്തോഷ്, മുൻ കുന്നംകുളം എസ് ഐ യും നിലവിൽ ഒല്ലൂർ സിഐയുമായ ടി പി ഫർഷാദ് എന്നിവരടക്കം എട്ടു പേർക്കെതിരെ കേസെടുത്ത് കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

പീഡനക്കേസിൽ പ്രതിയായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയെ സംഘടനയിൽനിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിന് ഫോണിൽ കൂടി അശ്ലീലം വിളിച്ചെന്നും പറഞ്ഞ് മുൻ ജനറൽ സെക്രട്ടറിക്കെതിരേ നൽകിയ കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി; കള്ള പരാതിക്കാരിയും പീഡനക്കേസിലെ പ്രതിയുമായ കുന്നംകുളം അതുല്യ ഹോം നേഴ്സിംഗ് ഉടമ ആലീസ് തോമസ്, ആലീസിന്റെ സുഹൃത്തും കള്ളക്കേസ് ഉണ്ടാക്കിയതിലെ പ്രധാനിയും PHSOA എന്ന ഹോം നേഴ്സിംഗ് സംഘടനയുടെ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം എൻ സന്തോഷ്, മുൻ കുന്നംകുളം എസ് ഐ യും നിലവിൽ ഒല്ലൂർ സിഐയുമായ ടി പി ഫർഷാദ് എന്നിവരടക്കം എട്ടു പേർക്കെതിരെ കേസെടുത്ത് കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

കോട്ടയം : പീഡനക്കേസിൽ പ്രതിയായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയെ സംഘടനയിൽനിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിന് ജനറൽ സെക്രട്ടറിയായ യുവാവിനെതിരേ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി.

 

ആലീസ് തോമസ്

ഇതേത്തുടർന്ന് കള്ള പരാതി നൽകിയ പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും , പീഡനക്കേസിലെ പ്രതിയും പരാതിക്കാരിയുമായ ആലീസ് തോമസ്, ആലീസിന്റെ സുഹൃത്തും PHSOA യുടെ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പട്ടാമ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എൻ സന്തോഷ്

തിരുമിറ്റക്കോട് ചാലിശ്ശേരി ഭാഗത്ത് കാങ്കത്ത് വീട്ടിൽ എം എൻ സന്തോഷ്, കുന്നംകുളം സ്റ്റേഷനിലെ മുൻ എസ് ഐയും നിലവിൽ ഒല്ലൂർ സ്റ്റേഷനിലെ സിഐയുമായ ടി.പി ഫർഷാദ്, കേസ് അന്വേഷിച്ചിരുന്ന കുന്നംകുളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐ രാജൻ കൊട്ടോരാൻ, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായിരുന്ന ആശിഷ് , ആരിഫ്,

അബ്ദുൾ സലാം

PHSOA നേതാവ് മലപ്പുറം ജില്ലയിൽ
തിരൂർ എരിഞ്ഞിക്കാട് വീട്ടിൽ അബ്ദുൽസലാം, കുന്നംകുളത്തെ ടാക്സി ഡ്രൈവർ സന്തോഷ് എന്നിവർക്കെതിരേ ശ്രീകുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 166, 166 A , 167, 177, 182, 191, 192, 197, 339, 340, 350, 449, 506(1), 120 B , KP Act ലെ 116 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരേ
CMP 8640/2024 നമ്പരായി കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.

ടാക്സി ഡ്രൈവർ സന്തോഷ്

ഫോണിൽ കൂടി അശ്ലീലം വിളിച്ചെന്നും, മിനിറ്റ്സ് ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ എഴുതിവെച്ചെന്നും പറഞ്ഞാണ് ജനറൽ സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെതിരെ കുന്നംകുളം അതുല്യാ ഹോം നേഴ്സിംഗ് ഉടമ ആലീസ് തോമസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്.

സി.ഐ ടി പി ഫർഷാദ്

ഹോംനേഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്നവരുടെ അസോസിയേഷനായ PHSOA യുടെ തൃശൂർ ജില്ലാ പ്രസിഡൻറും കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീകുമാർ 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എസ് ഐ രാജൻ കൊട്ടോരാൻ

ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി അപകീർത്തികരമായി മിനിറ്റ്സ് ബുക്കിൽ എഴുതി എന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്കെതിരെ കുന്നംകുളം സ്റ്റേഷനിൽ പരാതി നല്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആശിഷ് ജോസഫ്
(സിവിൽ പൊലീസ് ഓഫീസർ)

തുടർന്ന് 2012ൽ നടന്ന പിഡനക്കേസിന്റെ വിവരങ്ങൾ ചോദിച്ച് ജനറൽ സെക്രട്ടറി പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. എന്നാൽ ആലീസിനെതിരേ കേസുകളോ പരാതികളോ ഇല്ലന്നാണ് എസ് ഐ ആയിരുന്ന ഫർഷാദ് മറുപടി നല്കിയത്.

തുടർന്ന് ജനറൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കേസ് ഉണ്ടെന്നും ഐപിസി 376, B പ്രകാരം സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസാണെന്നും കണ്ടെത്തി, തുടർന്ന് ആലീസ് തോമസ് പോലിസുമായി ചേർന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.

ജനറൽ സെക്രട്ടറിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും നിർത്തി വെക്കാൻ 2016 ൽ ഉത്തരവിടുകയായിരുന്നു. തുടർന്ന് എട്ടുവർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദ് ചെയ്തത്.

സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ, ഇല്ലന്ന് മറുപടി നല്കിയ എസ് ഐ ടി പി ഫർഷാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. എസ് ഐ ഇല്ലെന്നു പറഞ്ഞ കേസിൽ ആലീസ് തോമസിനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി രണ്ട് വർഷം മുൻപ് ആറു വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും വിയ്യൂർ സെൻട്രൽ ജയിലിലടയ്ക്കുകയും ചെയ്തു.

ശ്രീകുമാറിനെതിരെ കള്ളക്കേസ് എടുക്കുകയും സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ ഇല്ലെന്നും പറഞ്ഞ കുന്നംകുളം മുൻ എസ്ഐയും നിലവിൽ ഒല്ലൂർ സിഐയുമായ ടിപി ഫർഷാദിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ കേസിൻ്റെ പരാതിയിൽ ജനറൽ സെക്രട്ടറി ആലീസിനോട് ഫോണിൽ കൂടി അശ്ലീലം പറഞ്ഞെന്നാണ് രണ്ടാമതായി പറയുന്ന കുറ്റം. എന്നാൽ താൻ ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ലന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടും ഫർഷാദ് കള്ളക്കേസ് ചമച്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് തൻ്റെ കോൾ ഡീറ്റയിൽസ് പരിശോധിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ഇല്ലന്ന് ഫർഷാദ് മറുപടി നല്കി. ഒരാൾ മറ്റൊരാളെ, അതും ഒരു സ്ത്രീയെ ഫോണിൽ കൂടി വിളിച്ച് അശ്ലീലം പറഞ്ഞെങ്കിൽ ആദ്യം കോൾ ഡീറ്റയിൽസ് പരിശോധിക്കുകയും പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കുകയുമാണ് പോലീസ് ചെയ്യേണ്ടത്. ഈ കേസിൽ ഇതൊന്നുമുണ്ടായില്ല.

ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ല എന്നുറപ്പുള്ള ജനറൽ സെക്രട്ടറി തൻ്റെ ഒരു വർഷത്തെ കോൾ ഡീറ്റയിൽസ് സഹിതം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എഫ്ഐആർ അടക്കം മുഴുവൻ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തത്.

കുന്നംകുളത്തെ പീഡനക്കേസിലെ പ്രതിയായ ആലീസിന്റെ സുഹൃത്തും PHSOA യുടെ ജനറൽ സെക്രട്ടറിയുമായ എം എൻ സന്തോഷ് ഈ കേസിൽ ആലീസിനൊപ്പം ചേർന്ന് ശ്രീകുമാറിനെ കുടുക്കാൻ വ്യാജ മൊഴി നൽകുകയായിരുന്നു. ഇത് കൂടാതെ സംഘടനയിലെ മറ്റ് രണ്ട് വനിതകളുടെ പേരും അഡ്രസ്സും ദുരുപയോഗം ചെയ്ത് അവർ അറിയാതെ അവരുടെ പേരിലും ഇവർ വ്യാജ മൊഴി നൽകിയിട്ടുണ്ട്.

പ്രതികൾക്കെതിരെ ക്രിമിനൽ കേസിന് പുറമേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസും ഉടൻ ഫയൽ ചെയ്യുമെന്ന് ശ്രീകുമാർ പറഞ്ഞു.