സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്‍കി യുവാവിനെ കബളിപ്പിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ കടുത്തുരുത്തി പോലീസ് പിടികൂടി 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്‍കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അകലക്കുന്നം കല്ലൂർക്കളം ഭാഗത്ത് വടക്കേട്ട് വീട്ടിൽ അമൽ ചന്ദ്രൻ (23) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും, സുഹൃത്തായ സുധിൻ സുരേഷ് എന്നയാളും ചേർന്ന് 2022 ല്‍ ഫേസ്ബുക്കിലൂടെ മാർക്കറ്റ്പ്ലേസ് എന്ന ഓൺലൈൻ വാഹന വില്പന സൈറ്റിൽ തന്റെ ഓട്ടോറിക്ഷ വിൽപ്പനയ്ക്ക് എന്ന പേരിൽ വ്യാജ പരസ്യം നൽകി എറണാകുളം ചിറ്റൂർ സ്വദേശിയായ യുവാവില്‍ നിന്നും 2,11,000(രണ്ടു ലക്ഷത്തി പതിനൊന്നായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. പരസ്യം കണ്ട് ചിറ്റൂർ സ്വദേശിയായ യുവാവ് സുധിൻ സുരേഷിനെ ബന്ധപ്പെടുകയും, പണവുമായി യുവാവിനോട് കടുത്തുരുത്തിയിൽ എത്താൻ ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് പണവുമായി കടത്തുരുത്തിയിൽ എത്തിയ സമയം സുധിനു പകരം അമൽ ചന്ദ്രൻ എത്തി വാഹനം നൽകി ആർ.സി ലെറ്റർ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി കടന്നു കളയുകയായിരുന്നു. പിന്നീട് വണ്ടിയുടെ ഓണർഷിപ്പ് മാറ്റി നൽകാതിരിക്കുകയും , ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ വാഹനം ഏറ്റുമാനൂർ സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അറിഞ്ഞതിനെ തുടർന്ന് യുവാവ് പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുധിനെ പിടികൂടുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ ശകതമായ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമല്‍ കൂടി പോലീസിന്റെ പിടിയിലാവുകയായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ വിജിമോൻ,ജയകുമാര്‍ ,എ.എസ്.ഐ സുരജാ,ശ്രീലതാമ്മാള്‍, സി.പി.ഓ സജിമോൻ വി.ബി, അർജുൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഏറ്റുമാനൂർ,അയര്‍കുന്നം എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.