2000 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാകുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളനോട്ടുകൾ വ്യാപകമാകുന്നു. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞ ദിവസം കാസർഗോഡ് ചിത്താരിയിൽ നിന്ന് കണ്ടെത്തിയത്.ചിത്താരിയിൽ മീൻ വിൽപ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കളളനോട്ട് നൽകുകയായിരുന്നു.

മീനിന്റെ തുക കഴിച്ച് ബാക്കി 1800 രൂപ ഇവർ തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഏജന്റിനു കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകൾക്ക് മുൻപ് പെരിയയിലും മാസങ്ങൾക്ക് മുൻപു മാണിക്കോത്തെ ലോട്ടറി വിൽപ്പക്കാരനേയും ഇതേ രീതിയിൽ കബളിപ്പിച്ച സംഭവമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group