മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ  രക്ഷപ്പെടുത്തി  ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ : രക്ഷാപ്രവർത്തനത്തിനായി ഗതാഗതം പൂർണമായി നിർത്തിവച്ചു; ഒരാൾക്ക് പരുക്കേറ്റു,  പൂച്ചക്കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ : രക്ഷാപ്രവർത്തനത്തിനായി ഗതാഗതം പൂർണമായി നിർത്തിവച്ചു; ഒരാൾക്ക് പരുക്കേറ്റു, പൂച്ചക്കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

സ്വന്തം ലേഖകൻ

കൊച്ചി: ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തി.

 

ഒരാഴ്ചയ്ക്ക് മുൻപാണ് പൂച്ച മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിയത്. പള്ളിമുക്കിൽനിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചായിരുന്നു ഞായറാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളവും ആഹാരവും ലഭിക്കാതെ അവശനിലയിലായിരുന്നു പൂച്ചക്കുഞ്ഞ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടയാൾക്ക് പരിക്കേറ്റത്. മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞിനെയാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ പൂച്ച വലിയ ഉയരത്തിൽനിന്നും താഴേക്കു വീണു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂച്ചകുഞ്ഞിനെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പിടികൂടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.