
ഹോണ്‍ അടിച്ചത് ചോദ്യം ചെയ്ത സിവില്‍ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാള്‍ അറസ്റ്റില്‍. ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു. അനീസിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.അന്വേഷണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മെയ് മാസം 18 ന് ആണ് അഞ്ചഗ സംഘം ആക്രമണം നടത്തിയത്.