മൃതദേഹവുമായി സഞ്ചരിച്ച ആംബുലൻസിന് തീപിടിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെഞ്ഞാറമൂട് : സംസ്ഥാനപാതയിലൂടെ മൃതദേഹവുമായി സഞ്ചരിച്ച ആംബുലൻസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഡ്രൈവർ ആംബുലൻസ് നിർത്തി മൃതദേഹം പുറത്തെടുത്ത് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. അതുകൊണ്ട് തന്നെ ആളപായമില്ല.

ഇന്നലെ ഉച്ചയ്ക്ക് വെഞ്ഞാറമൂടിൽ വച്ചാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹവുമായി പോയ ആംബുലൻസിനാണ് തീപിടിച്ചത്. തീയും കറുത്ത പുകയും ശക്തമായി പടർന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റോഡിലെ മറ്റു വാഹനങ്ങൾ സുരക്ഷിതമാക്കി. അഗ്‌നിരക്ഷാസേനയും എത്തിയ സമയം വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group