video
play-sharp-fill

ഹോട്ടലില്‍ കുഴഞ്ഞുവീണയാളെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ സമ്മതിച്ചില്ല; ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എണ്‍പതുകാരന് ദാരുണാന്ത്യം

ഹോട്ടലില്‍ കുഴഞ്ഞുവീണയാളെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ സമ്മതിച്ചില്ല; ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എണ്‍പതുകാരന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: ഹോട്ടലില്‍ കുഴഞ്ഞുവീണ എണ്‍പതുകാരൻ മരിച്ചു.

കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്.
ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആണ് പീറ്റർ മരിച്ചത്.

കഞ്ഞിക്കുഴിയിലെ യിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസില്‍ കയറ്റാതിരുന്നതെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.