
കോട്ടയം: സംസ്ഥാനത്ത് ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത് രണ്ട് പേർ.
കഴിഞ്ഞ ദിവസം നിയമസഭാ ജീവനക്കാരന് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരണപ്പെട്ടതിന് പിന്നാലെയാണ് ഇന്നലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞ് വീണു മരിച്ചത്.
പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രനാണ് (42) മരിച്ചത്. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് സതീഷ് ചന്ദ്രൻ മടങ്ങിയിരുന്നു. തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതും കുഴഞ്ഞ് വീണതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ സ്റ്റേഷനിലെ ഓണാഘോഷപരിപാടിയില്‍ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത ശേഷം വീട്ടില്‍ പോയ സതീഷ് ചന്ദ്രൻ രാത്രി പത്തുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നന്തന്‍കോാട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പിഎ ആയിരുന്നു ജുനൈസ്.