
തൃശൂർ: ദേശീയ പാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.
എടമുട്ടം സ്വദേശിയായ സജീവൻ (58) ആണ് മരിച്ചത്.
കാളമുറി സെന്ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്‌നർ ലോറി ഇടിക്കാന്‍ ശ്രമിച്ചു. ഇതോടെ വണ്ടി നിര്‍ത്തി സജീവനും കണ്ടെയ്നര്‍ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കത്തിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സജീവന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
സജീവനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.