play-sharp-fill
തകർന്ന ദാമ്പത്യം മക്കളിൽ സാമൂഹ്യ വിരുദ്ധ സ്വഭാവം ഉണ്ടാകുവാൻ ഇടയാക്കുമോ…? കുട്ടികളിൽ  ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ഇവയൊക്കെ

തകർന്ന ദാമ്പത്യം മക്കളിൽ സാമൂഹ്യ വിരുദ്ധ സ്വഭാവം ഉണ്ടാകുവാൻ ഇടയാക്കുമോ…? കുട്ടികളിൽ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖിക

കോട്ടയം: വിവാഹമോചനം മൂലം തകരുന്ന കുടുംബങ്ങളിലെ കുട്ടികൾ സാമൂഹ്യ വിരുദ്ധ സ്വഭാവം കാണിക്കാനുള്ള സാധ്യതയേറെ ആയിരിക്കും.

മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും തുടർന്നുള്ള വിവാഹമോചനവും കുട്ടിയുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കും. ചില കുടുംബങ്ങളിൽ അച്ഛൻ മകനെ പൂർണമായ അവഗണിക്കുന്നു .ഇവിടെ അമ്മ ആയിരിക്കും കുട്ടിയെ വളർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൺകുട്ടികളുടെ സ്വഭാവത്തിൽ ഇത് വളരെയധികം മാറ്റമുണ്ടാക്കും. പിതാവുമായുള്ള അടുപ്പം ആൺകുട്ടികളുടെ ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിന് അത്യന്താപേക്ഷിതമാണ്. അമ്മയുടെ മേധാവിത്വമുള്ള കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് അതിനുള്ള അവസരവും ലഭിക്കാറില്ല.

അമ്മയെ ആയിരിക്കും മാതൃകയായി സ്വീകരിക്കുന്നത് .അമ്മയുടെ ജീവിതശൈലിയുമായി കുട്ടി താദാത്മ്യം പ്രാപിക്കാനും ഇടയുണ്ട്. എങ്കിലും അവനിൽ പുരുഷമേധാവിത്വം ഉറങ്ങിക്കിടപ്പുണ്ട് . അതിനാൽ സ്വന്തം പൗരുഷം തെളിയിക്കാനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള ത്വര അവനിൽ ഉണ്ടായെന്നു വരാം.

സാമൂഹ്യവിരുദ്ധ സ്വഭാവരീതികൾ വെച്ചുപുലർത്തുന്ന മാതാപിതാക്കൾ മക്കൾക്ക് മോശപ്പെട്ട മാതൃകയാകുകയാണ്. ഇത് കുട്ടികളിൽ സാമുഹ്യ വിരുദ്ധ സ്വാവമുണ്ടാകുവാൻ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹനമായി മാറിയേക്കാം. സ്വന്തം മാതാപിതാക്കൾ ചെയ്യുന്ന പ്രവർത്തികൾ ശരിയെന്ന ചിന്ത കുട്ടികളിൽ രൂഢമൂലം ആയതിനാൽ മാതാപിതാക്കളുടെ സ്വഭാവം അറിയാതെ അനുകരിക്കാനും ശ്രമിച്ചിരിക്കുo.

മോശം പ്രവർത്തികളിലേക്ക് അവർ നീങ്ങി പോയാൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല .മക്കൾക്ക് മാതൃകയാകുക മാത്രമാണ് അവരെ നേരായ വഴിയിലേക്ക് നയിക്കാനുള്ള ഏക പോംവഴി!