ഫഹദിൻ്റെ കയ്യിൽ കീബോർഡ് ഫോൺ; ആളിത്ര സിമ്പിളോയെന്ന് ആരാധകർ; വില കേട്ടതോടെ ഞെട്ടി

Spread the love

ഇന്ന് കീപാഡ് ഫോണുകള്‍ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. എല്ലാവർക്കും സ്മാർട്ട് ഫോണുകളോടാണ് താല്പര്യം. എന്നാൽ ഫഹദ് ഫാസിലും അദ്ദേഹത്തിന്റെ ഫോണുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആളുകള്‍ സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന കാലത്ത് നടന്‍ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്നത് കീപാഡ് ഫോണ്‍ ആണ്.

നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകൾക്ക് വേണ്ടി ഫഹദ് എത്തിയിരുന്നു. ചടങ്ങിനിടെ ഫഹദ് തന്റെ കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെയും കോൾ ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് വൈറലായത്.

ഇതിന് പിന്നാലെ ഏത് ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നതെന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. കൂടാതെ ഫോണ്‍ കണ്ടതോടെ താരം ഇത്ര സിമ്പിളാണോ എന്നായി ആരാധകർ. എന്നാല്‍ ചിലർ അതിന്റെ വില തപ്പിയതോടെ സംഭവം അത്ര സിമ്ബിളല്ലെന്ന് മനസിലായി. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. 4ജിബി ബ്ലാക്ക് ഫോണിന് ഷോപ്പിംഗ് സൈറ്റുകളില്‍ 1199 ഡോളർ അതായത് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരും. എന്നാല്‍ ഇത് ഇന്ത്യയിലേക്ക് എത്തുമ്പോൾ വില കുറച്ചുകൂടി ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിന്റേത് രണ്ട് ഇഞ്ച് QVGA സഫയർ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ ആണ്. 3G/ക്വാഡ്ബാൻഡ് GSM പിന്തുണയുള്ള ഈ ഫോണില്‍ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്ടിവിറ്റി, ഫ്ലാഷോടുകൂടിയ 3മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓണ്‍ബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉണ്ട്.