
ഒറ്റക്ക് വഴിവെട്ടിവന്ന് ആരാധകരുടെ മനസ്സിൽ വലിയ ഒരു സ്ഥാനമുണ്ടാക്കിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിനെ കുറിച്ച് വിനയ് ഫോർട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹം സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹത്തിന്റെ നമ്ബർ ചോദിച്ച് ബോളിവുഡില്‍ നിന്ന് പോലും കോളുകള്‍ വരാറുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു.പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ബോളിവുഡില്‍ നിന്ന് പോലും പലരും വിളിച്ച് ഫഹദിന്റെ നമ്ബർ ചോദിച്ചിട്ടുണ്ട്. അദ്ദേഹം സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാറില്ല. എന്തുകൊണ്ടാണ് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാത്തതെന്ന് ഞാൻ ഫഹദിനോട് ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്സണല്‍ കാര്യമാണ്. എല്ലാവരും ഇപ്പോള്‍ ഫഹദിനെ അന്വേഷിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഒരു സ്വകാര്യതയ്ക്ക് വേണ്ടിയായിരിക്കും അദ്ദേഹം ഇത് ചെയ്യുന്നത്’.
ഞാൻ ബോംബെ ഫിലിം സ്കൂളിലാണ് പഠിച്ചത്. അവിടുന്നൊക്കെ കോള്‍ വരാറുണ്ട്. ഫഹദിനെ കുറിച്ച് ചോദിക്കാറുണ്ട്. ഫഹദിനെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഫഹദിന്റെ നമ്ബർ എന്നോട് ചോദിക്കരുതെന്നാണ് ഞാൻ എല്ലാവരോടും പറയുന്നത്. ഫഹദിന്റെ പേഴ്സണല്‍ നമ്ബർ എന്റെ കയ്യിലുണ്ട്. പക്ഷേ താൻ അത് ആർക്കും കൊടുക്കില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group