ആവേശത്തിന് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നു; ഗസ്റ്റ്‌ റോളിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും

Spread the love

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നുവെന്ന വാർത്ത  നേരത്തെ വന്നിരുന്നു. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു കിടിലന്‍ അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

അതേസമയം ജിത്തു മാധവന്റെ മുന്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രമായിട്ടാണ് ഫഹദ്  ചിത്രത്തില്‍ എത്തുന്നതെന്നും പലരും സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ”ഴകരം” ആണ് സിനിമ നിര്‍മിക്കുന്നത്.