എനിക്ക് വാട്ട്‌സ് ആപ്പില്ല; ഒരു വർഷത്തോളമായി സ്മാർട്ട്ഫോണും ഉപയോഗിക്കാറില്ല; രണ്ട് വർഷത്തിനുള്ളിൽ ഇ-മെയിലില്‍ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ, അതാണ് ലക്ഷ്യം: ഫഹദ് ഫാസിൽ

Spread the love

മലയാളത്തിലെ യുവനടന്മാരില്‍ നിരവധി ആരാധകരുളള താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ക്കും ഫഹദ് പ്രിയങ്കരനാണ്.സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്ത നടന്‍ കഴിഞ്ഞ കുറേ കാലമായി സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചിട്ട്. 2 വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ കൂടുതല്‍ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും ഫഹദ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് ഫഹദ് പറയുന്നു. ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണമെന്നാണ്. വാട്ട്‌സ്‌ആപ്പും ഉപയോഗിക്കാറില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല താന്‍ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാല്‍ അതില്ലാതെ എങ്ങനെ സമയം കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാന്‍ നോക്കുന്നത്, ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും അകല്‍ച്ച പാലിച്ചാല്‍ പുതിയ ജെന്‍സീ തലമുറയ്ക്ക് താന്‍ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താന്‍ എന്ന് മോശം സിനിമകള്‍ ചെയ്ത് തുടങ്ങുമ്ബോള്‍ മാത്രമാവും ഞാന്‍ അവര്‍ക്ക് അന്യനാകുക, നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ല എന്നും ഫഹദ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group