
വിശ്വാസ വോട്ടെടുപ്പിന് നിന്നില്ല: മുഖ്യമന്ത്രിസ്ഥാനം രാജി വച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്
സ്വന്തം ലേഖകൻ
മുംബൈ: മൂന്നു ദിവസവും എട്ടു മണിക്കൂറും മാത്രം അധികാരത്തിൽ ഇരുന്ന മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു. ബിജെപി പ്രതിപക്ഷമായി പ്രവർത്തിക്കും എന്നു പ്രഖ്യാപിച്ചാണ് ഇപ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വയ്ക്കുന്നത്. ഇതിനു മുൻപ് തന്നെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇപ്പോൾ രാജി വച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭരണത്തിലായിരുന്ന മഹാരാഷ്ട്രയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ സർക്കാരുമായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരം ഏറ്റതിനെതിരെ കോൺഗ്രസും, എൻ.സി.പിയും ശിവസേനയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതി കേസ് പരിഗണിച്ചതും എത്രയും വേഗം വിശ്വാസ വോട്ട് തേടാനും വിധിച്ചത്. ബിജെപി മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് നവംബർ 30 നകം സഭയിൽ വിശ്വാസ വോട്ട് നേടിയാൽ മതിയെന്നായിരുന്നു ഗവർണർ അറിയിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനെതിരെ എൻ.സി.പി കോൺഗ്രസ് ശിവസേനാ സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതി കേസ് പരിഗണിച്ചതും, നവംബർ 27 ന് വിശ്വാസ വോട്ട് തേടാൻ ബിജെപി സർക്കാരിനു നിർദേശം നൽകിയതും. ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വാസ വോട്ടെടുപ്പ് തേടാൻ നിൽക്കാതെയാണ് ഇപ്പോൾ ബിജെപി രാജി വയ്ക്കുന്നത്.
288 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്. എന്നാൽ, 162 അംഗങ്ങളുടെ പിൻതുണയുണ്ടെന്നാണ് മഹാസഖ്യം അവകാശപ്പെടുന്നത്. ശിവസേനയ്ക്ക് 56 ഉം, കോൺഗ്രസിന് 44 ഉം, എൻ.സിപിയ്ക്കു 51 ഉം, സമാജ് വാദിപാർട്ടിയ്ക്കു മൂന്നും അംഗങ്ങളുണ്ട്. തങ്ങളോടൊപ്പം എട്ട് സ്വതന്ത്ര അംഗങ്ങൾ ഉണ്ടെന്നും മഹാസഖ്യം അവകാശപ്പെടുന്നു.