
കൊച്ചി: ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടി ലൈസേഴ്സ് ആൻഡ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡില്‍ (FACT) ല്‍ ജോലിയവസരം. വിവിധ ട്രേഡുകളിലായി 84 അപ്രന്റിസ് ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.
ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റീസ് നിയമനങ്ങളാണ് നടക്കുന്നത്. ഒരു വർഷ പരിശീലന കാലയളവ്. താല്‍പര്യമുള്ളവർക്ക് സെപ്റ്റംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.fact.co.in.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തകി & ഒഴിവ്
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്: 57 ഒഴിവ്
ഗ്രാജ്വേറ്റ് അപ്രന്റിസ്: 27 ഒഴിവ്
പ്രായപരിധി
ഗ്രാജ്വേറ്റ് അപ്രന്റിസ്: 25 വയസ് വരെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്: 23 വയസ് വരെയാണ് പ്രായപരിധി.
വിഭാഗങ്ങളും, യോഗ്യതയും
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്
വിഭാഗങ്ങള്‍: കെമിക്കല്‍, കംപ്യുട്ടർ, സിവില്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കല്‍ എൻജിനീയറിങ്, ഇൻസ്ട്രുമെന്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കമേഴ്‌സ്യല്‍ പ്രാക്ടീസ്.
യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ 3 വർഷ ഡിപ്ലോമ.
ഗ്രാജ്വേറ്റ് അപ്രന്റിസ്
വിഭാഗങ്ങള്‍: കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെൻറേഷൻ ആൻഡ് കണ്‍ട്രോള്‍, അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ്.
യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ ബി.ഇ/ബി.ടെക്.
സ്‌റ്റൈപൻഡ്
ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയില്‍ 12,000 രൂപ സ്റ്റെെപ്പന്റായി അനുവദിക്കും.
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ് തസ്തികയില്‍ 9000 രൂപ ലഭിക്കും.
അപേക്ഷ
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങി ന്റെ (BOAT) വെബ്‌സൈറ്റായ www.mhrdnats.gov.in ല്‍ സതേണ്‍ റീജനില്‍ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും SM (Training), FACT Training and Development Centre, Udyogamandal, Pin-683 501 വിലാസത്തില്‍ സെപ്റ്റംബർ 25 വരെ അയയ്ക്കാം.