
കൊച്ചി: ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. കുക്ക് കം ബെയറർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർക്ക് ജൂണ്‍ 16 വരെ തപാല്‍ മുഖേന അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്‌ട്) ല്‍ കുക്ക് കം ബെയറർ റിക്രൂട്ട്‌മെന്റ്. കരാർ നിയമനം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സ്റ്റൈപ്പന്റിനത്തില്‍ 22,000 രൂപ ലഭിക്കും.
പ്രായപരിധി
35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ കുക്കിങ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ഇൻഡസ്ട്രിയല്‍ കാന്റീൻ/ സമാന സ്ഥാപനത്തില്‍ നിന്ന് 5 വർഷത്തെ കുക്കിങ് പരിചയം ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
ഉദ്യോഗാർഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രാക്ടിക്കല്‍ സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് ഹാജരാവണം.
അപേക്ഷ
താല്‍പര്യമുള്ളവർ ഫാക്ടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്കില്‍ നിന്ന് Cook Cum Bearer Recruitment 2025 തിരഞ്ഞെടുക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങള്‍ പൂർണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കാൻ ശ്രമിക്കുക.