കെണിയൊരുക്കുന്നത് ഫെയ്‌സ്ബുക്ക് വഴി: വലയിൽ വീഴുന്നത് പ്രവാസികളുടെ ഭാര്യമാർ; നഗ്നചിത്രമുണ്ടെന്നു ഭീഷണിപ്പെടുത്തി പ്രവാസികളുടെ ഭാര്യമാരുടെ പണവും സ്വർണവും തട്ടിയെടുക്കുന്ന യുവാവ് പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: ഫെയ്‌സ്ബുക്ക് വഴി കെണിയൊരുക്കിയ ശേഷം, ഈ കെണിയിൽ കുടുങ്ങുന്ന പ്രവാസികളുടെ ഭാര്യമാരുടെ പക്കൽ നിന്നും പണവും സ്വർണാഭരണവും തട്ടിയെടുക്കുന്ന ക്രിമിനൽ പിടിയിലായി.

സൈബർ സെൽ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വീട്ടമ്മമാരെ കുടുക്കി പണവും സ്വർണവും തട്ടിയെടുത്ത യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് കുരീപ്പുഴ സ്വദേശി ദീപു കൃഷ്ണയെ(36)യാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റർനെറ്റിൽ ആശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായി സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തെറ്റിധരിപ്പിക്കാൻ ശ്രമിച്ചത്. 20,000 രൂപ നൽകിയാൽ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീർക്കാമെന്നും പറഞ്ഞു. ഓപ്പറേഷൻ പി ഹണ്ടിലൂടെ പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന വീട്ടമ്മമാരെ സമാന രീതിയിൽ തട്ടിപ്പിൽ ഇയാൾ കുടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. വീട്ടമ്മാരുടെ അശ്ലീല ചിത്രം കയ്യിലുണ്ടെന്നു ഭീഷണിപ്പെടുത്തി പ്രതി പണം തട്ടിയെടുക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഭവത്തിൽ സംശയം തോന്നിയതോടെ ഇപ്പോൾ പണം കൈയിലില്ലെന്നും ശനിയാഴ്ച നൽകാമെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാൻ എത്തിയപ്പോൾ വീട്ടുകാരും സമീപവാസികളുംചേർന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു.

തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്‌ബോൾ ഓടിച്ചിട്ട് പിടികൂടി. തുടർന്ന്, സിഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാനമായ എട്ട് കേസ് നിലവിലുണ്ട്.