play-sharp-fill
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; പലതവണ ലൈംഗികമായി പീഡിപ്പിച്ചു; എരുമേലി സ്റ്റാൻഡിൽ നിന്നും കാണാതായ പെൺകുട്ടിയെ യുവാവിന്റെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; പലതവണ ലൈംഗികമായി പീഡിപ്പിച്ചു; എരുമേലി സ്റ്റാൻഡിൽ നിന്നും കാണാതായ പെൺകുട്ടിയെ യുവാവിന്റെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വലയിലാക്കി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ നിസാം എന്ന് വിളിക്കുന്ന കെ ജെ നിസാമുദ്ദീന്‍ (20) ആണ് അറസ്റ്റിലായത്.

ഈ മാസം 15ന് അമ്മക്കും സഹോദരനുമൊപ്പം ബസില്‍ കയറി എരുമേലി സ്റ്റാന്‍ഡിലിറങ്ങിയ പെണ്‍കുട്ടിയെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ വെച്ചൂച്ചിറ പോലീസ് യുവാവിന്റെ കൂട്ടുകാരി താമസിക്കുന്ന ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിലെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം ഇവിടെയെത്തി പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് നല്‍കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ല്‍ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. അമ്മയുമായി വഴക്കിട്ട പെണ്‍കുട്ടി യുവാവിന്റെ നിര്‍ദേശമനുസരിച്ച് മുണ്ടക്കയം ബസില്‍ കയറി ഇയാള്‍ക്കൊപ്പം യാത്ര തുടര്‍ന്നു.

പിന്നീട് പെണ്‍കുട്ടിയെ കൊടികുത്തിയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാക്കിയ ശേഷം പ്രതി സ്വന്തം വീട്ടിലേക്ക് പോയി. മൂന്ന് വര്‍ഷത്തിനിടെ പലയിടങ്ങളില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി തെളിഞ്ഞു.

പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ എസ് ഐ. അച്ചന്‍കുഞ്ഞ്, എസ് സി പി ഒ. ആശ ഗോപാലകൃഷ്ണന്‍, സി പി ഒമാരായ സലിം, സോണിമോന്‍, സലാം, സുനില്‍ കുമാര്‍, നെബു മുഹമ്മദ് എന്നിവരാണുണ്ടായിരുന്നത്.