‘നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഫേസ്ബുക്ക് കുറിപ്പ്; പൊലീസ് ഉദ്യോഗസ്ഥനെതിനെതിരെ നടപടി; കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: കെ ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവത്തിൽ ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറൂഖ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിതയിരുന്നു. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയില്‍ കോര്‍ക്കിട്ട് ഉള്ളില്‍ സൂക്ഷിച്ചിരുന്ന വിസര്‍ജ്യങ്ങള്‍ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായെന്നും അദ്ദേഹം കുറിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

‘നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായി..

പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാന്‍ തമ്ബ്രാക്കന്മാര്‍ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!

ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്‌ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?