play-sharp-fill
പോലീസിനെ വഴിതെറ്റിക്കാനുള്ള ക്രിമിനൽ ബുദ്ധി ആരുടേത് ; രാഹുൽ മാങ്കൂട്ടം കാറിൽ കയറുന്ന ദൃശ്യം എങ്ങനെ സി പി എമ്മിൻ്റേതാകും..മനോരമയാണ് പറയേണ്ടത്… ; പെട്ടി കാറിൽ കയറ്റി 11 മണിയോടെ പാലക്കാടു നിന്നും കോഴിക്കോട്ടേക്ക്, ഹാവു .. രക്ഷപെട്ടു ; നുണ ചീറ്റി, സി.സിടിവി. ചതിച്ചു ; ചർച്ചയായി അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ്

പോലീസിനെ വഴിതെറ്റിക്കാനുള്ള ക്രിമിനൽ ബുദ്ധി ആരുടേത് ; രാഹുൽ മാങ്കൂട്ടം കാറിൽ കയറുന്ന ദൃശ്യം എങ്ങനെ സി പി എമ്മിൻ്റേതാകും..മനോരമയാണ് പറയേണ്ടത്… ; പെട്ടി കാറിൽ കയറ്റി 11 മണിയോടെ പാലക്കാടു നിന്നും കോഴിക്കോട്ടേക്ക്, ഹാവു .. രക്ഷപെട്ടു ; നുണ ചീറ്റി, സി.സിടിവി. ചതിച്ചു ; ചർച്ചയായി അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ്

സ്വന്തം ലേഖകൻ

സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ് പറഞ്ഞുവച്ചിരിക്കുന്നത്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളുടെ രണ്ടാം ഭാഗമാണ് സിപിഐഎം പുറത്തുവിട്ടതെന്നടക്കമാണ് വാര്‍ത്തയില്‍ പറയുന്നത്.

ഇതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുമുണ്ട് ചോദിക്കുന്നുമുണ്ട്. ആദ്യത്തെ ചോദ്യം രാഹുല്‍ മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യം എങ്ങനെ സിപിഎമ്മിന്റേതാകും എന്നതാണ്. ഉത്തരം മനോരമ പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറികയറിയത് മൂന്നു കാറുകളില്‍ കയറ്റിയ പെട്ടികളുടെ എണ്ണവും ശ്രദ്ധിക്കണം. നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി.. അറിയാതെ മാധ്യമങ്ങളോട് പറഞ്ഞുപോയതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്… ഇങ്ങനെ നിരവധി കള്ളങ്ങള്‍ പറയുന്ന ഒരാളെ പാലക്കാടിന് വേണ്ടെന്നും അനില്‍കുമാര്‍ പോസ്റ്റില്‍ പറയുന്നു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം

പോലീസിനെ വഴിതെറ്റിക്കാനുള്ള ക്രിമിനൽ ബുദ്ധി ആരുടേത്.

മനോരമ വാർത്ത നോക്കൂ..
ദൃശ്യം ആരുടേത്.
അതിൽ സി പി ഐ എം ഇല്ലല്ലോ?
രാഹുൽ മാങ്കൂട്ടം കറിൽ കയറുന്ന ദൃശ്യം
എങ്ങനെ സി പി എമ്മിൻ്റേതാകും..
മനോരമയാണു് പറയേണ്ടത്..

ക്ലാ’ക്ലാ: ക്ലീ.
രാഹുൽ തിരിഞ്ഞു നോക്കി..
നിലപ്പെട്ടിയുമായി ഒരാൾ..
ഫെനി നൈനാൻ ..

തൻ്റെ വസ്ത്രങ്ങൾഫാഫി പറമ്പിൽ മാറിയാടാറുണ്ട്..
അതിനു്..
രാഹുൽതാമസിക്കുന്ന ഫ്ലാറ്റിൽ നിന്നും
വസ്ത്രമടങ്ങിയ ബാഗ്
ഫെനി കൊണ്ടുവന്നു.
കോഴിക്കോട് ചെന്നു് ഇടാൻ പറ്റിയ വസ്ത്രം തെരഞ്ഞെടുക്കുന്നത് ഷാഫിയും ശ്രീകണ്ഠനും ചാമക്കാലയും.
എന്നിട്ട് ..
പെട്ടി എൻ്റെ കാറിൽ കയറ്റി ഞാൻ 11 മണിയോടെ പാലക്കാടു നിന്നും
കോഴിക്കോട്ടേക്ക്:
ഹാവു .. രക്ഷപെട്ടു:

ആശ്വസിച്ചിരിക്കുമ്പോഴാണു് നുണ ചീറ്റിയത്.
സി.സിടിവി. ചതിച്ചു.
രാഹുലിൻ്റെ യാത്ര ഒരു കാറിൽ..
നിലപ്പെട്ടിമറ്റൊരു കാറിൽ..
പെട്ടിയുമായി വരുന്ന ഫെനിയെ കാറിൽ പെട്ടി വക്കുന്നതു വരെ
അനുഗമിക്കുന്നത് രാഹുൽ..
എന്നിട്ട് യാത്ര മറ്റൊരു കാറിൽ.

അതാണു് സി പി ഐ എം ദൃശ്യമെന്നു് മനോരമ പറയുന്നത്.
അതിൽ സി പി എം കാരില്ല
ഹോട്ടലിലെ ദൃശ്യം മാത്രം

അത് നുണയനെ തിരിച്ചറിയാൻ
ഉപകരിച്ചില്ലേ.
സത്യം വെളിപ്പെട്ടില്ലേ?

രാഹുൽകയറിയ വാഹനം 50 മീറ്റർ അകലെ നിർത്തി.
അതിൽ നിന്ന് ഇറങ്ങി
സ്വന്തം വണ്ടിയിൽ കയറി ..
എന്തുകൊണ്ട് ..
ഹോട്ടൽ പരിശോധനാ വിവരം
രാഹുലിന് കിട്ടിയിരുന്നോ?
ഇല്ലെകിൽ പുറപ്പെടുന്ന വാഹനം 50 മീറ്റർ
അകലെ നിർത്തി മറ്റൊരു വാഹനത്തിൽ കയറിയ തെന്തുകൊണ്ട്?
എന്തുകൊണ്ട് ഷാഫിയുടെ വാഹനം ഉപേക്ഷിച്ച് മാറിക്കയറി.
തീർന്നില്ല.

ഷാഫിയുടെ വാഹനം മാറ്റി സ്വന്തം കാറിൽ കയറി:
80000 കിമി .ആയി കാറിനു്..
സർവ്വീസ് ചെയ്യണം.
നന്നായി.
എങ്കിൽ എന്തിനു് പെട്ടി അതിൽ കയറ്റി ..
തീർന്നില്ല.
കോഴിക്കോട്ടേക്ക് കുതിച്ചത് മൂന്നാമത്തെ കാറിൽ..
എന്തുകൊണ്ട് ..
ഹോട്ടലിൽ പരിശോധന നടത്തുമ്പോൾ
സിസിടിവി പരിശോധിക്കുന്ന പോലീസ്
രാഹുൽയാത്ര ചെയ്യുന്ന വാഹനം വഴിയിൽ പരിശോധിച്ചാലോ?
പോലിസിനെ വഴിതെറ്റിക്കാനുള്ള
ക്രമിനൽ ബുദ്ധിയിലാണു്
മൂന്നാമത്തെ വാഹനം കടന്നു വരുന്നത് ..

നീലപ്പെട്ടി, എൻ്റെ പെട്ടി, ഫെനിയുടെ പെട്ടി:
പത്രക്കാരോട് അറിയാതെ പറഞ്ഞു പോയി ..
മൂന്നു പെട്ടികൾ
“ഈ നുണയനെ പാലക്കാടിനു വേണ്ട;
അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം
സംസ്ഥാന കമ്മറ്റിയംഗം.