സ്വന്തം മക്കളെയും ജീവിതപങ്കാളിയേയും മറന്ന് ഫെയ്‌സ്ബുക്ക് പ്രണയം പൂത്തുതളിർത്തു ; പ്രണയത്തിന്റെ കടയ്ക്കൽ പൊലീസ് കത്തിവെച്ചതോടെ കമിതാക്കൾ അറസ്റ്റിൽ : സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

കൊല്ലം: ജീവിതപങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് വിവാഹത്തിന് മുതിർന്ന ഫെയ്‌സ്ബുക്ക് കമിതാക്കൾ പൊലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി.

കൊട്ടറ മാടൻവിള ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളർന്നതോടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

എന്നാൽ ഈ വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികൾ നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു . പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാർജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫെയ്‌സ്ബുക്ക് കമിതാക്കളെ അറസ്റ്റ് ചെയ്തത്.