ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നു ; ഉദാഹരണമായി എഫ്ബി മാതൃകമ്പനി മെറ്റയുടെ റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖിക

ദില്ലി: ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ,ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃപ്ലാറ്റ്ഫോമായ മെറ്റയുടെ കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളിൽ ഏപ്രിലിൽ 37.82 ശതമാനം വർധനയും ഇൻസ്റ്റഗ്രാമില്‍ ആക്രമഉള്ളടക്കങ്ങള്‍ 86 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് മെറ്റയുടെ കണക്ക് പറയുന്നത്.

ഈ കണക്ക് മെറ്റ പ്ലാറ്റ്ഫോം തങ്ങളുടെ സ്വന്തം സംവിധാനത്തിലൂടെ കണ്ടെത്തിയ വിദ്വേഷ ഉള്ളടക്കങ്ങളാണ്. അതായത് റിപ്പോർട്ടിലെ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് പുറമേ കണ്ടെത്തിയതാണ്. മെയ് 31 ന് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏപ്രിലിൽ 53,200 വിദ്വേഷ പ്രസംഗങ്ങൾ ഫെയ്സ്ബുക് കണ്ടെത്തി. ഇത് മാർച്ചിൽ കണ്ടെത്തിയ 38,600 മായി താരതമ്യം ചെയ്യുമ്പോൾ 37.82 ശതമാനം കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിലിൽ 77,000 അക്രമ ഉള്ളടക്കങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നു. മാർച്ച് മാസത്തിലെ റിപ്പോര്‍ട്ടില്‍ ഇത് 41,300 ആയിരുന്നു. ഈ കണക്കുകൾ മെറ്റ പ്ലാറ്റ്ഫോം ഉള്ളടക്കത്തിനെതിരെ എടുക്കുന്ന നടപടിയുടെ പര്യാപ്തത കാണിക്കുന്നുവെന്നാണ് മെറ്റയുടെ അവകാശവാദം.