video
play-sharp-fill

ഫേസ്ബുക്കിലൂടെ പെൺകുട്ടിയുമായി സൗഹൃദം ആരംഭിച്ചു; യുവതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ മനസിലാക്കിയ യുവാവ്  അമ്മയ്ക്ക് ഗുരുതര രോഗമാണെന്നും ചികിത്സയ്ക്കായി പണം വേണമെന്നും സഹായം അഭ്യർത്ഥിച്ചു;  യുവാവ് ആവശ്യപ്പെട്ടപ്രകാരം പണമായി 7,25,000 രൂപയും 15,42,688 രൂപയുടെ ആഭരണങ്ങളും നല്‍കി; ഒടുവിൽ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ പണവും, സ്വർണവുമായി യുവാവ് മുങ്ങി;  കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: താനെ നഗരത്തില്‍ കാര്യ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന 36 കാരിയെ പറ്റിച്ച്‌ പണം തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് യുവതിയെ പറ്റിച്ച്‌ 22.67 ലക്ഷം രൂപ തട്ടിയെടുത്തത്.

യുവതിക്ക് 2022 ഫെബ്രുവരിയില്‍ ആണ് ഫേസ്ബുക്കില്‍ യുവാവിന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പരിചയപ്പെട്ട ശേഷം ചാറ്റിംഗ് പതിവായി. നല്ല സൌഹൃദമായി മുന്നോട്ടു പോകുന്നതിനിടെയാണ് യുവാവ് തന്‍റെ അമ്മയ്ക്ക് ഗുരുതര രോഗമാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും യുവതിയോട് പറയുന്നത്. യുവതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ മനസിലാക്കിയ യുവാവ് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവിന്‍റെ അഭ്യര്‍ത്ഥനപ്രകാരം യുവതി ആദ്യം കുറച്ച്‌ പണം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് അമ്മയുടെ ചികിത്സയുടെ ആവശ്യം പറഞ്ഞ് പണം നല്‍കാന്‍ ഇയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവ് ആവശ്യപ്പെട്ടപ്രകാരം പണമായി 7,25,000 രൂപയും 15,42,688 രൂപയുടെ ആഭരണങ്ങള്‍ നല്‍കുകയും ചെയ്തു. ഒടുവില്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

മെസേജിന് മറുപടി ഇല്ലാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വ്യാഴ്ചയാണ് പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.