“അന്വേഷിച്ചു നടപടിയെടുക്കണം… അപേക്ഷയാണ്.. “; ഉച്ചക്ക് ഉദ്യോഗസ്ഥരെ നേരിട്ട് കാണുന്നുണ്ട്…! ഉടനടി നടപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്; കയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
കൊല്ലം: റോഡ് ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കമന്റിട്ടയാൾക്ക് ഉടനടി മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇന്ന് കൊല്ലം ജില്ലയിൽ ഉണ്ടാകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിന് കമന്റായി മുജീഷ് ഹമീദാണ് സ്വന്തം നാട്ടിലെ റോഡ് ടാർ ചെയ്യാത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
“സാർ എന്റെ നാടായ കൊല്ലം ജില്ലയിൽ ചിതറ പഞ്ചായത്തിൽ കിഴക്കുംഭാഗം മുതൽ പാങ്ങോട് റോഡ് വളരെ മോശമാണ് എല്ലാദിവസവും 50 കണക്ക് ടിപ്പർ ആണ് ആ വഴി ഓടുന്നത് പത്തു പതിനഞ്ചു കൊല്ലമായി റോഡ് ടാർ ചെയ്തിട്ടില്ല അതെന്താണെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണം ഇതൊരു അപേക്ഷയാണ്” എന്നായിരുന്നു മുജീഷിന്റെ കമന്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു മറുപടിയായി ”
ഉച്ചക്ക് ഉദ്യോഗസ്ഥരെ നേരിട്ട് കാണുന്നുണ്ട്.
പരിശോധിക്കാം” എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സോഷ്യൽ മീഡിയയിൽ സജീവമായ മന്ത്രി, ശ്രദ്ധയിൽ പെടുത്തുന്ന പ്രശ്നങ്ങൾക്ക് പരമാവധി വേഗത്തിൽ നടപടി എടുക്കാറുണ്ട്. പൊതുമരാമത്ത് ഓഫിസുകളിലേക്ക് മന്ത്രിയുടെ മിന്നൽ സന്ദർശനങ്ങളും ഉണ്ടാകാറുണ്ട്.
സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിന്റെ സാന്ദ്രതയ്‌ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യം. വാഹനങ്ങൾ കൂടി വരുമ്പോൾ അതിനനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താനാകൂ എന്നും മന്ത്രി പറഞ്ഞിരുന്നു.