അവാക്കാഡോയും വാഴപ്പഴവും ഉണ്ടോ….? തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ഈ രണ്ട് ചേരുവകള്‍ മാത്രം മതി
സ്വന്തം ലേഖിക
കോട്ടയം: അവാക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ പാക്കിന് പ്രധാനമായി വേണ്ടത്.
അവാക്കാഡോ ഓയിലില്‍ കാണപ്പെടുന്ന ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, ലെസിത്തിന്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ എന്നിവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സംരക്ഷിക്കാനും കൊളാജനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചര്‍മ്മത്തിന് ജലാംശം നല്‍കാനും ചര്‍മ്മം കൂടുതല്‍ സോഫ്റ്റാകാനും വാഴപ്പഴം ഗുണം ചെയ്യും.
മുഖത്തെ അമിതമായ സെബം ഒഴിവാക്കാനും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ…
ആദ്യം അവാക്കാഡോ ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം രണ്ട് വാഴപ്പഴം മിക്സിയിലടിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക.
രണ്ടും നല്ല പോലെ യോജിപ്പിക്കുക. ശേഷം പാല്‍ ചേര്‍ത്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക…ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഊ പാക്ക് ഇടാവുന്നതാണ്.