
വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നവയാണ് മുരിങ്ങയില ഫെയ്സ് പാക്കുകള്‍. വിറ്റാമിൻ സി ഉള്‍പ്പടെയുള്ള പോഷകങ്ങളുടെ കലവറയായ മുരിങ്ങയില, മുഖകാന്തി വീണ്ടെടുക്കാനും ചർമ സംരക്ഷണത്തിനും അത്യുത്തമമാണ്.
എളുപ്പം ഉണ്ടാക്കാവുന്ന ഒരു മുരിങ്ങയില ഫെയസ് പാക് പരിചയപ്പെടാം.
ഉണക്കിപ്പൊടിച്ച മുരിങ്ങയിലയാണ് ഇതിന് ആവശ്യം. ഇതു മുരിങ്ങിയല പൗഡർ വാങ്ങി ഉപയോഗിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങ പൗഡർ- 1/2 ടേബിള്‍ സ്പൂണ്‍
തേൻ- 1 ടേബിള്‍ സ്പൂണ്‍
റോസ് വാട്ടർ – 1 ടേബിള്‍ സ്പൂണ്‍
എസൻഷ്യല്‍ ഓയില്‍ (വരണ്ട ചർമം ഉള്ളവർക്ക്)
തയ്യാറാക്കേണ്ട വിധം
ഒരു ചെറിയ ബൗളില്‍ മുരിങ്ങ പൗഡർ, തേൻ, റോസ് വാട്ടർ എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമമുള്ളവർ ഇതിലേക്ക് മൂന്നോ നാലോ തുള്ളി എസൻഷ്യല്‍ ഓയില്‍ കൂടി ചേർക്കാം. ഈ ഫെയ്സ് പാക് മുഖത്തു പുരട്ടി 10-15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാം.
നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഏതു മാസ്കിനൊപ്പവും മുരിങ്ങ പൗഡർ ചേർക്കാം. ഇതു മികച്ച ഫലം നല്‍കും.
*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക



