
മുഖത്തെ കറുത്ത പാട് എന്ത് ചെയ്തിട്ടും പോകുന്നില്ലേ?; ഈ നാല് വഴികള്‍ കൂടി പരീക്ഷിച്ചാൽ പാടുകള്‍ പമ്പ കടക്കും
മുഖത്ത് കുരു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒന്ന് തൊട്ടു തലോടിയില്ലെങ്കില്‍ ഒരു സമാധാനവും ഉണ്ടാകില്ല. കുരു കുത്തിപ്പെട്ടിച്ച് അതില്‍ ഒരു വിനോദം കാണുന്നവരും ഉണ്ട്.
കുരു കുത്തിപ്പൊട്ടിച്ചാല്‍ പാട് വരുമെന്ന് അറിയാമായിരുന്നിട്ടു കൂടി പലരും ഇത് തന്നെ ആവര്‍ത്തിക്കും. എന്നാല്‍ ഈ കറുത്ത പാടുകള്‍ ഒരുപാട് നാള്‍ മുഖത്ത് നില നില്‍ക്കും. ഇതാ ആ കുരു വന്ന പാടുകള്‍ മുഴുവനായും പോകാന്‍ ചില പൊടികൈകള്‍ ഉണ്ട്.
വീട്ടില്‍ തന്നെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുന്ന ചില ഐഡിയകള്‍ ഇതാ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴ ജെല്‍ മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ വളരെ പ്രയോജനകരമാണ്. ഇതിനായി കറ്റാര്‍വാഴ ജെല്‍ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് ദിവസം തേയ്ക്കുന്നത് നല്ലതാണ്.
നാരങ്ങാ- തേന്‍
നാരങ്ങയും തേനും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഏറെ സഹായകരമാണ്. നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നത് ഉത്തമമാണ്.
പപ്പായ ഫേസ് പാക്ക്
മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ ഫേസ് പാക്ക് ഇടുന്നത് വളരെ നല്ലതാണ്. നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി മുപ്പത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് ചെയ്യുന്നത് നല്ലതാണ്.
തക്കാളി നീര്
മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നതും നല്ലതാണ്.