
അടുക്കളയിലെ ഈ ചെറുധാന്യം ഉപയോഗിച്ചു നോക്കൂ; മുഖം സുന്ദരമായി തിളങ്ങും
മുഖം പൂപോലെ മൃദുലവും തിളക്കമുള്ളതാക്കാനും റാഗി കൊണ്ടുള്ള ഫേസ്‌പാക്കിലൂടെ സാധിക്കും. ഇതിനായി മൂന്ന് ടീസ്‌പൂണ്‍ റാഗി എടുക്കണം, അഞ്ച് ടീസ്‌പൂണ്‍ പാലും ഒപ്പം എടുക്കുക.
റാഗിയില്‍ പാല്‍ ചേർത്ത് കുതിർത്ത് രണ്ട് മണിക്കൂർ വയ്‌ക്കണം. ഇനി അത് അരിച്ചെടുത്ത് ആ മിശ്രിതത്തില്‍ കുറച്ചുകൂടി പാല്‍ചേർത്ത് കുറുക്കുക. ഇനി ആദ്യം പയർപൊടി പോലെ നാച്ചുറല്‍ വസ്‌തുക്കള്‍ കൊണ്ട് മുഖം കഴുകുക.
ശേഷം ഈ റാഗി ഫേസ്‌പാക്ക് പുരട്ടണം. ഉണങ്ങുമ്ബോള്‍ പുറമേ വീണ്ടും പുരട്ടണം. ഇത് മുഖത്ത് പിടിച്ചെന്ന് തോന്നിയാല്‍ കഴുകിക്കളയുക. നിരന്തര ഉപയോഗത്തില്‍ സുന്ദരമായ മുഖം ലഭിക്കുന്നത് അനുഭവപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി. വിറ്റാമിൻ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബർ പോളിഫിനോള്‍ എന്നിവ ധാരാളമുണ്ട്.
കാത്സ്യവും ജീവകം ഡിയും ഉള്ളതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇരുമ്ബ് അടങ്ങിയതിനാല്‍ വിളർച്ച തടയാനും റാഗി നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും റാഗി നല്ലതാണ്. അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, വിഷാദം, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.