video
play-sharp-fill
മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മ; മരുമകനിട്ടു രണ്ടെണ്ണംകൊടുക്കണം, മകളെയൊന്നു വിരട്ടണം; ഏഴുകോണില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ക്വട്ടേഷന്‍കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മ; മരുമകനിട്ടു രണ്ടെണ്ണംകൊടുക്കണം, മകളെയൊന്നു വിരട്ടണം; ഏഴുകോണില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ക്വട്ടേഷന്‍കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

സ്വന്തം ലേഖകന്‍

എഴുകോണ്‍ (കൊല്ലം) : ഏഴുകോണിലെ ദമ്പതികള്‍ അക്രമിക്കപ്പെട്ട കേസില്‍ മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റിലായി. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജിയാണ് പൊലീസ് പിടിയിലായത്. ഡിസംബര്‍ 23ന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരെയും മര്‍ദിച്ചശേഷം അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നു. അക്രമിസംഘത്തില്‍പ്പെട്ട മങ്ങാട് സ്വദേശി ഷഹിന്‍ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

അക്രമികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷന്‍ കഥ പുറത്തായത്. അഖിനയുടെ രണ്ടാം ഭര്‍ത്താവാണ് തൃശ്ശൂര്‍ സ്വദേശിയായ ജോബിന്‍. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. ജോലിക്കുപോകാതെ മകളും മരുമകനും ആഡംബര ജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിന്‍ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ നജിയെ പ്രേരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനുശേഷം ഒളിവില്‍ക്കഴിയുകയായിരുന്നു നജി. വര്‍ക്കലയില്‍ നിന്നാണ് പിടിയിലായത്. എഴുകോണ്‍ സിഐ. ശിവപ്രസാദ്, എസ്ഐ. ബാബുക്കുറുപ്പ്, എഎസ്ഐ. ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍
ഉദ്യോഗസ്ഥരായ വിബു എസ്.വി., മഹേഷ് മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മരുമകനിട്ടു രണ്ടെണ്ണംകൊടുക്കണം, മകളെയൊന്നു വിരട്ടണം,കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പിടിച്ചുപറിക്കണമെന്നുമായിരുന്നു ക്വട്ടേഷന്‍ സംഘത്തിന് നജിനല്‍കിയ നിര്‍ദ്ദേശം. മരുമകനും മകള്‍ക്കും തല്ലുംകൊടുത്തു, മാലയും കവര്‍ന്നു. 10,000 രൂപയ്ക്കായിരുന്നു മൂന്നംഗസംഘം ക്വട്ടേഷന്‍ ഏറ്റത്.