പൊന്നോമനകളുടെ കണ്ണുകൾക്ക് കണ്മഷി വേണ്ട; ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ

Spread the love

കുഞ്ഞോമനകളെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുതൊട്ടു ഒരുക്കിയെടുക്കുന്നത് കാണാൻ തന്നെ നല്ല ചന്തമാണ്. കണ്ണെഴുതുന്നത് കഞ്ഞിക്കണ്ണുകൾ കൂടുതൽ മനോഹരമാകുമെന്ന് മാത്രല്ല, മറ്റുള്ളവരുടെ കണ്ണുകിട്ടാതിരിക്കുക എന്ന ഒരു വിശ്വാസവും ഇതിലുണ്ട്

video
play-sharp-fill

പണ്ട് സാധാരണ രീതി ആയിരുന്നു എങ്കില്‍ ഇന്ന് നമ്മള്‍ അതിനെ പേടിക്കണം. കാരണം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒന്നായി അത് മാറിക്കഴിഞ്ഞു.

കണ്‍മഷി പുരട്ടിയതിന് ശേഷം കുട്ടികളുടെ കണ്ണുകളില്‍ ചൊറിച്ചില്‍, വീക്കം, അണുബാധ എന്നിവ അനുഭവപ്പെട്ട നിരവധി കേസുകള്‍ ആണ് പുറത്തുവരുന്നത്. ആവർത്തിച്ചു വരുന്ന ഈ കേസുകള്‍ മാതാപിതാക്കളെയും ഡോക്ടർമാരെയും ആശങ്കപ്പെടുത്തുകയും കുട്ടികളുടെ കണ്ണുകളെക്കുറിച്ച്‌ ജാഗ്രത പാലിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കടകളില്‍ കിട്ടുന്ന പകുതി കണ്മഷികളും ശുദ്ധമല്ല. ഇതില്‍ രാസവസ്തുക്കള്‍, കാർബണ്‍, ലെഡ്, മറ്റ് വിഷ ഘടകങ്ങള്‍ എന്നിവ കാണാം. ഇത് കുട്ടികളുടെ അതിലോലമായ കണ്ണുകള്‍ക്ക് ദോഷമാണ്. നവജാതശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചർമ്മം വലിയ ആളുകളേക്കാള്‍ സെൻസിറ്റീവ് ആണ്. അതുകൊണ്ടു തന്നെ അളവ് കുറവാണെങ്കിലും രാസവസ്തുക്കള്‍ കണ്ണുകളില്‍ പ്രവേശിക്കുന്നത് പോലും ഗുരുതരമായ നാശത്തിന് കാരണമാകും.

ഇത്തരത്തിലുള്ള കണ്മഷികള്‍ കുട്ടികളുടെ കണ്ണില്‍ വെള്ളംവരല്‍, ചുവപ്പ്, ചൊറിച്ചില്‍, വീക്കം, തിരുമ്മാൻ തോന്നുക എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. മിക്ക കേസുകളിലും അണുബാധ ഗുരുതരമാകുന്നതിനാല്‍ കുട്ടികള്‍ക്ക് മരുന്നുകളും തുള്ളിമരുന്നുകളും ആവശ്യമാണ്. ഈ കണ്‍മഷി ദീർഘനേരം ഉപയോഗിക്കുന്നത് കോർണിയയ്ക്ക് കേടുപാടുകള്‍ വരുത്തുകയും കുട്ടിയുടെ കാഴ്ചശക്തിയെ തകരാറിലാക്കുകയും ചെയ്യും. ഇക്കാരണത്താല്‍, കുട്ടികളുടെ കണ്ണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കണ്‍മഷി പുരട്ടരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ കണ്ണുകളില്‍ കണ്‍മഷി ഒരിക്കലും പുരട്ടരുതെന്ന് ആണ് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നത്. എന്തെങ്കിലും കാരണത്താല്‍ മാതാപിതാക്കള്‍ അത് ആവശ്യമാണെന്ന് കരുതിയാലും, കടകളില്‍ നിന്ന് വാങ്ങുന്ന കണ്മഷികള്‍ പൂർണ്ണമായും ഒഴിവാക്കണം. അലർജി, ബാക്ടീരിയ അണുബാധ, കണ്ണിലെ ഞരമ്പുകളുടെ വീക്കം, കണ്ണുകളില്‍ നിന്ന് തുടർച്ചയായി വെള്ളം വരല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കണ്‍മഷി കാരണമാകും.