
കോട്ടയം: ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ പ്രാധാനപ്പെട്ടതാണ് കണ്ണുകള്‍. പ്രായമാകുമ്പോള്‍ മിക്കവരും കണ്ണട വയ്ക്കുന്നത് പതിവാണ്.
പലരുടെയും കാഴ്ച ഒരു പ്രായം കഴിയുന്നതോടെ, കുറയുന്നതാണ് ഇതിനു പിന്നിലെ കാരണം. നേത്രരോഗ ചികിത്സ ചെയ്ത് ഉള്ള കാഴ്ച നഷ്ടപ്പെടുത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇപ്പോഴിതാ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ചില വിഭവങ്ങളാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. കാരറ്റ്: ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാല്‍ സമ്പന്നമായ കാരറ്റ്, കണ്ണിന്റെ മുഴുവൻ ആരോഗ്യത്തെയും കാഴ്ചയെയും പിന്തുണയ്ക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ചീര: വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചീര. കണ്ണുകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
3. തക്കാളി: തക്കാളിയിലെ ലൈക്കോപീൻ ആന്റിഓക്‌സിഡന്റായിട്ടാണ് പ്രവർത്തിക്കുന്നത്, കണ്ണുകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് സംരക്ഷണ നല്‍കുന്നു.
4. മധുരക്കിഴങ്ങ്: വിറ്റാമിൻ എ കൂടുതലുള്ള മധുരക്കിഴങ്ങ് നല്ല കാഴ്ചയും കണ്ണിന്റെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
5. നെല്ലിക്ക: നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
6. പപ്പായ: വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയിലൂടെ പപ്പായ ആരോഗ്യകരമായ കാഴ്ച നിങ്ങള്‍ക്ക് സമ്മാനിക്കും.
7. ഓറഞ്ച്: ഓറഞ്ചിലെ വിറ്റാമിൻ സി, ഓക്‌സിഡേറ്റീവുകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും കണ്ണിന്റെ മുഴുവൻ ഭാഗവും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു.