
ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ കണ്ണുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. പ്രായം കൂടുന്തോറും മിക്കവരും കണ്ണട ഉപയോഗിക്കുന്നത് സാധാരണമാണ്. പ്രായാധിക്യം മൂലം കാഴ്ചശക്തി കുറയുന്നതാണ് ഇതിന് പ്രധാന കാരണം.
കൂടാതെ, നേത്രരോഗങ്ങൾ മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെയും എണ്ണം കുറവല്ല. എന്നാൽ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട് എന്ന് വിദഗ്ധർ പറയുന്നു. അത്തരം പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. ചീര: വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ചീര. കണ്ണുകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
2. കാരറ്റ്: ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാല്‍ സമ്ബന്നമായ കാരറ്റ്, കണ്ണിന്റെ മുഴുവൻ ആരോഗ്യത്തെയും കാഴ്ചയെയും പിന്തുണയ്ക്കുന്നു.
3. തക്കാളി: തക്കാളിയിലെ ലൈക്കോപീൻ ആന്റിഓക്‌സിഡന്റായിട്ടാണ് പ്രവർത്തിക്കുന്നത്, കണ്ണുകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് സംരക്ഷണ നല്‍കുന്നു.
4. മധുരക്കിഴങ്ങ്: വിറ്റാമിൻ എ കൂടുതലുള്ള മധുരക്കിഴങ്ങ് നല്ല കാഴ്ചയും കണ്ണിന്റെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
5. നെല്ലിക്ക: നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
6. ഓറഞ്ച്: ഓറഞ്ചിലെ വിറ്റാമിൻ സി, ഓക്‌സിഡേറ്റീവുകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും കണ്ണിന്റെ മുഴുവൻ ഭാഗവും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു
7. പപ്പായ: വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയിലൂടെ പപ്പായ ആരോഗ്യകരമായ കാഴ്ച നിങ്ങള്‍ക്ക് സമ്മാനിക്കും.